www.unni.in

Aluvamkudy Trip

24-01-2016 പത്തനംതിട്ട ജില്ല കൊല്ലം ജില്ലകളിൽ ഒരു Offroad പോകാൻ പറ്റിയ സ്ഥലം ചോതിച്ചു ഒരു പോസ്റ്റ് സഞ്ചാരിയിൽ ഇട്ടു അതിന്റെ Reply full കാണാൻ പറ്റിയില്ല അതിന് മുന്‍പ് ആരോ അത് Delete ചെയ്തു. ആ വിഷമത്തിൽ ഇരുന്നപ്പോൾ ഏനാത്ത് Digitaloid നടത്തുന്ന വേണുവേട്ടൻറെ Call "Offroad ചെയ്യാൻ ആണെങ്കിൽ അച്ചൻകോവിൽ-അമ്പനാട് ഒരു Road ഉണ്ട് എന്ന്. സന്തോഷം തോന്നിയ നിമിഷങ്ങൾ... പക്ഷെ പിന്നെ അറിഞ്ഞു അവിടെ Forest Officers Road Close ചെയ്തിരിക്കുകയാണെന്ന്. 26th ന് ഒരു Trip പോകാം എന്ന മോഹം പൊലിയാൻ തുടങ്ങുമ്പോൾ 25th ന് ഒരു FB Friend Request വന്നു ഒരു Nidhish from Konni ഞങ്ങളുടെ നിധീഷേട്ടൻ. "Offroad പോകാൻ ആണെങ്കിൽ ഇങ്ങ് പോര് ഞങ്ങളുടെ കോന്നിയിൽ ഇവിടെ അലുവാങ്കുടി എന്നൊരു ക്ഷേത്രം ഉണ്ട് അവിടെ പോകാൻ കാട്ടിലൂടെ ഒരു യാത്ര ഞാൻ Forest Permision and എൻ്റെ Gypsy യും എടുക്കാം വേറെ Friends ഉണ്ടേൽ അവരെയും വിളിച്ചോളൂ" അങ്ങനെ എന്റെ പതിവ് Friends നെ ഒക്കെ വിളിച്ചു 2 പേര് വരാമെന്ന് അറിയിച്ചു. ഞാൻ ഈ വിവരം വേണുച്ചേട്ടനെ അറിയിച്ചു അവർ 12 പേര് വരാമെന്ന് അറിയിച്ചു....2 Bolero 1 Duster 1 Gypsy 1 Thar. അങ്ങനെ 26th ന് രാവിലെ 8.30 ക്ക് യാത്ര ആരംഭിച്ചു. അടവിയിൽ നിധീഷ് ചേട്ടൻ Gypsy യുമായി കാത്ത് നില്പുണ്ടായിരുന്നു. കൂടെ Adv.Rahul. അടവിയിൽ നിന്നും 10.00am ന് യാത്ര തുടങ്ങി. തേക്ക്തോട് Jn കഴിഞ്ഞു മുന്നോട്ട്... മലകയറി തുടങ്ങി 1.5km കുത്തനെ ഉള്ള കയറ്റം Concrete റോഡ്. റോഡിന്റെ അവസ്ഥ മോശമായി തുടങ്ങി, വനത്തിൽ കയറുന്ന ആദ്യത്തെ കയറ്റം Gypsy ആദ്യം വണ്ടി അറിയാതെ കയറി ഹോ എന്തൊരു Power Comments തുടങ്ങി. അടുത്തത് Bolero 4x2 ഒരു രക്ഷയുമില്ല കയറുന്നില്ല മുൻപിൽ കയറിയ Gypsy വെച്ച് കെട്ടി വലിക്കാം " അയ്യോ Gypsy വലിക്കില്ല Acceleration Cable Complaint ആണ്".കൂട്ടത്തിലെ ശകതിമാൻ മിഥുൻ ചേട്ടൻ പറഞ്ഞു നമുക്ക് തെള്ളി കയറ്റാം. അടുത്തത് Duster 4x4 and Thar 4x4 ആരും ഒന്നും അറിഞ്ഞില്ല വണ്ടി മുകളിലെത്തി. അപ്പോൾ നാട്ടുകാരനായ ഒരു ചേട്ടൻ വന്ന് പറഞ്ഞു നിങ്ങൾ പോകണ്ട അവിടെ മരം വീണ് കിടക്കുവാണ് എന്ന്. ആനചൂര് അറിയുന്ന സ്ഥലങ്ങൾ. അതും തള്ളി മാറ്റി മുന്നോട്ടു..... ദാ കിടക്കുന്നു അടുത്തവൻ അവനെ മാറ്റാൻ ആകുന്നത് നോക്കി നടന്നില്ല. തടികൾ നിരത്തി മുകളിലൂടെ പോകാൻ തീരുമാനിച്ചു.. നിധീഷ് ചേട്ടൻ Gypsy യുമായി കയറി.. എന്ത് പറയാൻ ദാ കകടക്കുന്നു ചട്ടിയും കലവും Gypsy തടിയിൽ കയറി Seesaw കളിക്കാൻ തുടങ്ങി Tyre 4 തറയിൽ മുട്ടുന്നില്ല.. അവസാനം 14 പേരിൽ 10 പേര് ചേർന്ന് Gypsy പൊക്കി മാറ്റി.. ഇനി Thar ൻറെ ഊഴം ഇതേ അവസ്ഥ അതിനും Thar പൊക്കി മാറ്റാൻ നടക്കില്ല ഒടുക്കത്തെ ഭാരം. Seesaw കളിച്ച് Thar ൻറെ Clutch Pipe പൊട്ടി Gear മാറ്റാൻ ഇനി നടക്കില്ല. പൊന്നോ പൊടിയോ എന്ന് പറഞ്ഞു ആണ് മിഥുൻ Thar കൊണ്ട് നടക്കുന്നത് ഇതു കണ്ടപ്പോൾ ആ പാവം എന്ത് ചെയ്യാനെന്ന് അറിയാതെ നിന്നുപോയി എങ്ങനെ എങ്കിലും മരത്തിൽ നിന്ന് താഴെ ഇറക്കണം Duster ഉപയോഗിച്ച് അവസാനം വലിച്ച് ഒരു വിധത്തിൽ താഴെ ഇറക്കി. ഇനി തിരിച്ച് പോകാനേ പറ്റു വേറെ വഴിയില്ല. തിരിച്ചു വന്ന വഴിയേ..Bolero 2 ഉം ഒരു രക്ഷയും ഇല്ല കയറ്റം വലിക്കില്ല. ഇതാ കണ്ടപ്പോൾ എൻെറ കുടെ വന്ന Aby Babu ന് മരത്തിൽ കയറി Bolero യുടെ Photo എടുക്കണം Camera എടുക്കാൻ ഞാൻ നടന്നു അവൻ മരത്തിൽ കയറാനും.. പെട്ടന്ന് അതാ ഒരു ശബ്ദം നോക്കുമ്പോൾ അതാ മരത്തിൽ കയറാൻ പോയ Aby ചൂരൽ മുള്ളിന് നടുവിൽ ഇതു കണ്ട് കൂട്ട ചിരി. ഇളിഭ്യനായ Aby mon. Gear ഇല്ലാത്ത Thar ഒരു വിധത്തിൽ താഴെ ഇറക്കി എവിടെ പോയി Seesaw കളിച്ചാലും ഒരു കൂസലും ഇല്ലാതെ Gypsy. തിരിച്ചു നേരെ കുമ്പഴക്ക് അവിടെ മഹീന്ദ്രയുടെ Service Centre ൽ കയറ്റി Thar OK ആക്കി. അലുവാങ്കുടി ക്ഷേത്രം കാണാൻ പറ്റാത്ത നിരാശയിൽ വീട്ടിലേക്ക്. ഈ യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

Photos : https://www.facebook.com/media/set/?set=oa.895044730615649

#Route:- Adoor-Konni-Thannithodu-Thekuthodu-Aluvamkudy TempleComments

 • Aby John 27 Jan, 2016
  I feel sorry for deleting your post from സഞ്ചാരി group.
  Your trip was awesome.
 • Praphul S Eravinalloor 11 Jul, 2017
  Nice Blog, good narration... ഇതിനു ശേഷം ആലുവാംകുടിക്കു ട്രിപ്പ് പോയിരുന്നോ?
 • Unnikrishnan Santhosh 09 Nov, 2017
  Thank you @Praphul, We didn't went there after this trip. Looking forward to go again.

Write a Comment